Saturday, March 10, 2012

ഗാന്ധിജിയെപ്പറ്റി പറയാതെ പോയത്.

കഴിഞ്ഞുപോയ ഇന്നലെകള്‍ ചരിത്രമാണ്‌. അതറിയാതെ പോയ ഇന്നിനും, അതറിയാന്‍ കൊതിക്കുന്ന നാളെക്കും വേണ്ടി അത്  ബാക്കിയാകുക തന്നെ ചെയ്യും. പക്ഷെ കാലാകാലങ്ങളില്‍ ചരിത്രകാരന്മാര്‍ രേഘപ്പെടുത്തിയ ചരിത്രങ്ങളുടെ വിശ്വാസ്യത അളക്കുക എന്ന പോക്ക്രിത്തരം ഞാന്‍ ചെയ്യുന്നില്ല. എന്നാലും ഈ എളിയവനു ഒരു അഭിപ്രായം ഉണ്ട്. ചരിത്രത്തില്‍,  പൊട്ടന്മാര്‍ ആനയെ കണ്ടത് പോലെ ഒരു ഉള്ള അനുഭവങ്ങള്‍ നിരവധി. വ്യത്യസ്ത സ്രോതസ്സുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്‌ എന്ന് സമാനമായ എല്ലാ സംഭവങ്ങളിലും കരുതുക വയ്യ. തനിക്കിഷ്ടമുള്ളത് പോലെ വരച്ചുവെക്കുന്ന ക്യാരികേച്ചരുകളുടെ  ലാഘവത്തോടെ ചരിത്രങ്ങള്‍ രേഘപ്പെടുത്തി വെച്ചതാകാം ഇതിനു കാരണം.  ചരിത്രാതീത കാലഘട്ടം എന്ന് വിളിക്കാറുള്ള കാലത്തെ അനുമാനങ്ങല്‍ക്കാണ് ഒരല്പം കൂടെ വിശ്വാസ്യത ഏറെ. ഇന്ത്യാചരിത്രത്തില്‍, സ്വാതന്ത്ര്യ സമര കാലഘട്ടത്തിനും അതിനു മുന്‍പും ചരിത്രത്തെ കശാപ്പു ചെയ്തിട്ടുണ്ടെങ്കിലും , സ്വാതന്ത്ര്യസമര കാലത്ത് അത് അതിന്റെ സീമയില്‍ ആയിരുന്നു എന്ന് വേണം കരുതാന്‍. 
           ഇന്ത്യക്കാരുടെ യശ്സ്സുയര്‍ത്താന്‍, നെഞ്ചും വിരിച്ചു അഭിമാനത്തോടെ നമുക്ക് പറയാന്‍ ഒരു രാഷ്ട്രപിതാവുണ്ട് നമുക്ക്. അഹിംസ കൊണ്ടും സഹനം കൊണ്ടും രാഷ്ട്രം പണിതു തീര്‍ത്ത രാഷ്ട്രപിതാവ്. ചോദ്യം ഇതാണ്. രാഷ്ട്രപിതാവ്,ഗാന്ധിജി,ബാപ്പു, ഈ പേരുകള്‍ എല്ലാം ഗാന്ധിജിയുടെ സ്വഭാവങ്ങളുടെയോ പ്രവര്‍ത്തികളുടെയോ ഫലം തന്നെ. പക്ഷെ മഹാത്മാ ? ചരിത്രം നമ്മളെ എത്ര പേരെ അങ്ങിനെ വിളിക്കാന്‍ പ്രേരിപ്പിക്കും ? 1915-1916 കാലത്ത് സൌത്താഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയ ഗാന്ധിജിയെ രവീന്ദ്രനാഥ ടാഗോര്‍ ' മഹാത്മാ ' എന്ന് വിശേഷിപ്പിച്ചത്‌ ഇന്ത്യന്‍ സ്വതന്ത്ര സമരത്തിന്‌ ഗാന്ധിജി നേതൃത്വം കൊടുക്കുന്നതിനു വളരെ മുന്‍പായിരുന്നു. ടാഗോര്‍ അന്ന് അദ്ദേഹത്തിനെ അങ്ങിനെ വിളിക്കാനുള്ള കാരണം, പിന്നീട് ഗാന്ധിജി എടുക്കാന്‍ പോവുന്ന തീരുമാനങ്ങളെ മുന്‍കൂട്ടി ഗണിച്ചതായിരുന്നില്ല. ഹൈന്ദവ വിശ്വാസങ്ങള്‍ മുറുകെ പിടിക്കുന്ന ഒരു നന്മ നിറഞ്ഞ ഹിന്ദു എന്നതായിരുന്നു ടാഗോറിന്റെ ആ അഭിസംബോധനക്ക് കാരണം. പിന്നീട് അത് ഏറ്റെടുത്തത് സ്വാതന്ത്ര്യം നേടാന്‍ പോകുന്ന ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാകക്ക് കീഴെ അധികാരം മോഹിച്ചു തടിച്ചു കൂടിയവര്‍ ആയിരുന്നു. സൌത്ത് ആഫ്രിക്കയില്‍ അദ്ധേഹത്തിന്റെ  ' തുല്യ അവകാശങ്ങള്‍ സമരം ' നേരിട്ട ജാന്‍ സ്മട്ട്   ഗാന്ധിജിയെ വേദിയില്‍ ഇരുത്തി പറഞ്ഞത് ' ഇദ്ദേഹം സന്ന്യാസി ആണെന്ന് നിങ്ങള്‍ ആരെങ്കിലും ധരിച്ചെങ്കില്‍ അത് തെറ്റ്, ഇദ്ദേഹം ഒരു നല്ല രാഷ്ട്രീയക്കാരന്‍ ആണ് ' എന്നായിരുന്നു.  ഇത് പ്രശ്നക്കാരനായ ഒരു  കറുത്ത വര്‍ഗക്കാരനെ പറ്റി ഏതു ഇംഗ്ലീഷ് പോലിസ്കാരനും പറയുന്നതെന്ന് വിലയിരുത്താം. പക്ഷെ ഗാന്ധിജിയുടെ സമകാലികനായിരുന്ന ബി.ആര്‍. അംബേദ്‌കര്‍ കൂടെ ഇതേ അഭിപ്രായം പറഞ്ഞിരുന്നു എന്ന് ചരിത്രത്തിന്റെ ഏടുകളില്‍ കാണാം.                       
                            ജന്മം കൊണ്ട് ബ്രാഹ്മണര്‍ക്ക് സമാനമായ വൈശ്യ ഗോത്രത്തില്‍ പെട്ട ബനിയ എന്ന ഉന്നത കുലത്തില്‍ പിറന്ന ഗാന്ധിജിക്ക് സൌത്താഫ്രിക്കയില്‍  നേരിന്ടെണ്ടി വന്നത്  ' കൂലി ' എന്ന കറുത്ത വര്‍ഗക്കാരന് കിട്ടുന്ന നികൃഷ്ടമായ അനുഭവങ്ങള്‍ ആയിരുന്നുവെന്നും, അതു തുടര്‍ന്ന് അനുവദിക്കാതിരിക്കാന്‍ വേണ്ടിയോ അനുഭവിക്കാതിരിക്കാന്‍ വേണ്ടിയോ ആയിരുന്നു തുല്യ അവകാശങ്ങള്‍ സമരം ' ഗന്ധ്ജിയുടെ നേതൃത്വത്തില്‍ നടന്നത് എന്നും പിനീട് ഇന്ത്യയിലേക്ക്‌ മടങ്ങി വരന്‍ തീരുമാനിച്ചത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരങ്ങങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ആയിരുന്നില്ല എന്നതും ചരിത്രം. ഇതിനെ ശക്തിപ്പെടുത്തുന്ന മറുവശം,  'തുല്യ അവകാശങ്ങള്‍ സമരം ' അഥവാ ' തൊട്ടുകൂടായ്മ ' ഇല്ലാതാക്കുക എന്ന ഒരേ ഒരു ആവശ്യത്തിനു വേണ്ടി അഹിംസയുടെ മാര്‍ഗത്തിലൂടെ തന്നെ ശ്രമിച്ചു വന്നിരുന്ന  ബി.ആര്‍. അംബേദ്‌കര്‍, അതിനു സഹായം അഭ്യര്‍ഥിച്ചു ഗാന്ധിജിയുമായി നടന്ന കൂടികാഴ്ച ആണ്.  അന്നത്തെ ആ കൂടിക്കാഴ്ചയില്‍ ബി.ആര്‍. അംബേദ്‌കര്‍, ഗാന്ധിജിയോട് തൊട്ടുകൂടായ്മ ' ഇല്ലാതാക്കാന്‍ വേണ്ടി  ഗാന്ധിജിയും കോണ്‍ഗ്രസ്സും എടുത്ത നിലപാടുകളെ വിമര്‍ശിച്ചു. കോണ്‍ഗ്രസില്‍ ചേരാന്‍ തൊട്ടുകൂടായ്മ ' അങ്ങീകരിക്കില്ല എന്ന ഒരു നിബന്ധനയാണ് വേണ്ടതെന്നും അല്ലാതെ ഖദര്‍ ഇടുകയല്ല വേണ്ടത് എന്നും അംബേദ്‌കര്‍ തുറന്നടിച്ചു പറഞ്ഞുവെന്നതും ഗാന്ധിജിയുടെ പക്കല്‍ നിന്നും അനുകൂലമായ നിലപാട് ഉണ്ടായില്ല എന്ന് മാത്രം അല്ല, അംബേദ്‌കര്‍ ഒരു ബ്രാഹ്മന്‍ ആയിരുന്നു എന്ന് ഞാന്‍ ധരിച്ചു എന്നതായിരുന്നു ഗാന്ധിജി തന്റെ സെക്രടറി മഹാദേവ് ദേശായ് മറുപടി പറഞ്ഞത് എന്നും  ഒരു ചരിത്രം. സൌത്ത് ആഫ്രിക്കക്കു സമാനമായ ഒരു അനുഭവം ഗാന്ധിജിക്ക് ഇന്ത്യന്‍ മണ്ണില്‍ ഉണ്ടാവില്ല എന്നത് ഒരു കാരണം അല്ലായിരിക്കാം, പക്ഷെ അദ്ദേഹം ആഹോരാത്രം തൊട്ടുകൂടായ്മ ' ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഒരാളെ കൈ വെടിയുക ആയിരുന്നു ചെയ്തത്. ഗാന്ധിജി ഒരു ജാതി ഭ്രമം പിടിച്ച ഹിന്ദുത്വ വാതിയനെന്ന വൃത്തികെട്ട വാതം ഇതില്‍ ഇല്ല. അതെ സമയം, സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അദ്ദേഹം എന്നും ശ്രമിച്ചിരുന്നു. അതിന്റെ ഒരു പാട് ഉദാഹരങ്ങള്‍ അദ്ധേഹത്തിന്റെ വ്യക്തി ജീവിതത്തിലും പ്രതിഫലിച്ചു കാണാം.  ഇതാണോ മഹാത്മാ ?
              ഗാന്ധിജി എന്ന നേതാവിനെ ആദ്യമായി രാഷ്ട്ര പിതാവ് എന്ന് വിളിച്ച സുഭാഷ് ചന്ദ്ര ബോസ്, കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുത്തപ്പോള്‍ അതിനെ എതിര്‍ത്തത് ഗാന്ധിജി ആയിരുന്നു. അതിന്റെ ഫലം, അന്ന് വരെ ഉള്ള കീഴ്വഴക്കങ്ങള്‍ക്ക് വിപരീദമായി ആദ്യമായി കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വരികയും ഗാന്ധിജിയുടെ സ്ഥാനാര്‍ഥി ആയിരുന്ന പട്ടാഭി സീതാരാമയ്യ  യെ തോല്‍പ്പിച്ചു ചരിത്രത്തില്‍ ആദ്യമായി സുഭാഷ്‌ ചന്ദ്ര ബോസ് ആദ്യത്തെ തിരഞ്ഞെടുത്ത കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ആവുകയും ചെയ്തു. പിന്നീട് ഗാന്ധിജിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്ന്, ആദ്യത്തെ തിരഞ്ഞെടുത്ത കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സുഭാഷ്‌ ചന്ദ്ര ബോസ് പ്രസിഡന്റ്‌ സ്ഥാനം രാജി വെക്കുകയും തുടര്‍ന്ന് ഫോര്‍വേഡ് ബ്ലോക്ക്‌ സ്ഥാപിക്കുകയും ചെയ്തു എന്നതിന് ചരിത്രം സാക്ഷി. ഗാന്ധിജി സ്വന്തം താല്‍പര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തിരുന്നു എന്നത് ചരിത്രം പറയാതെ പോയതോ, മറച്ചു പിടിച്ചതോ ആയ പരമമായ സത്യം.

ഗാന്ധിജി എന്ന രാഷ്ട്രപിതാവിന്റെ മുന്നില്‍, അദ്ധേഹത്തിന്റെ പരിശ്രമങ്ങളെ പൂര്‍ണമായി മനസ്സിലാക്കി അദ്ദേഹത്തിലെ മുഴുവന്‍ നന്മയും മനസ്സിലാക്കി ശിരസ്സ്‌ നമിക്കുന്നു...
പ്രണാമം...! 

8 comments:

  1. തീര്‍ച്ചയായും...സ്വന്തം താത്പര്യങ്ങളെ സംരക്ഷിക്കാതെ, ഞാന്‍ പ്രശസ്തനാവനമെന്നു സ്വയം തീരുമാനിക്കാതെ ആരും ഒരിക്കലും മുന്‍ നിരയിലേക്ക് എത്തിപ്പെടില്ല..ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ മറ്റൊരാള്‍ അറിഞ്ഞാല്‍ മാത്രമേ ഇത് നടക്കുകയുള്ളു.വിശക്കുന്ന ഒരാള്‍ക്ക്‌ ഭക്ഷണം മേടിച്ചു കൊടുത്താല്‍ അതും നാല് ആളെ അറിയിക്കണം. എന്നാലെ നമ്മള്‍ക്ക് വിലയുണ്ടാകൂ. അല്ലാതെ എത്രയോ പേര്‍ ഉണ്ട് നമ്മുടെ നാട്ടില്‍.ആരും അറിയാതെ നന്മ മാത്രം ചെയ്തു കടന്നു പോകുന്നവര്‍. അവര്‍ക്ക് മുന്നില്‍ എന്റെ പ്രണാമം.

    ReplyDelete
  2. ഗാന്ധിജി എന്ന രാഷ്ട്രപിതാവിന്റെ മുന്നില്‍, അദ്ധേഹത്തിന്റെ പരിശ്രമങ്ങളെ പൂര്‍ണമായി മനസ്സിലാക്കി അദ്ദേഹത്തിലെ മുഴുവന്‍ നന്മയും മനസ്സിലാക്കി ശിരസ്സ്‌ നമിക്കുന്നു...
    പ്രണാമം...........

    ReplyDelete
  3. vaakillula Shakthi ezhuthilum pradifalikunnu..Keep it UP :)

    ReplyDelete
  4. മനോജേട്ടന്‍ പറഞ്ഞ കമന്റ്‌ ഇതിന്റെ കൂടെ ചേര്‍ക്കാതിരിക്കാന്‍ വയ്യ. .
    ____________________________________________________
    ഇന്ത്യക്കാർക്കു വേണ്ടി മാത്രമാണു ആഫ്രിക്കയിൽ സമരം ചെയ്തതെന്നും അവിടെ അതിലും ദയനീയമായി കഴിഞ്ഞിരുന്ന അന്നാട്ടുകാർക്കനുകൂലമായിരുന്നില്ല ഗാന്ധി എന്നും പുസ്തകങ്ങളിൽ നിന്ന് വായിച്ചെടുക്കാം.

    ഒരണ മെമ്പർ സ്ഥാനം “ത്യജിച്ച” ഗാന്ധിയെ കോൺഗ്രസ്സിനു ആവശ്യമായിരുന്നു. അംഗമല്ലാത്ത ഗാന്ധിക്ക് കോൺഗ്രസ്സിനെയും. പ്രസിഡന്റ് ആയി ഗാന്ധി തന്നെ കൊണ്ടു വന്ന സുബാഷിനെ രണ്ടാം അവസരത്തിൽ ഗാന്ധി എതിർക്കുന്നത് തന്റെ അഭിപ്രായങ്ങൾക്ക് സുബാഷ് എതിരാണെന്നത് കൊണ്ടു തന്നെ അല്ലേ! പിന്നീടുള്ള ചരിത്രം നോക്കിയാൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നിട്ടും സുബാഷിനെ പോലെ കോൺഗ്രസ്സ് വിട്ട് പോകാതെ ഗാന്ധിയുടെ നിഴലായി നിന്ന നെഹ്രു ഗാന്ധിയെ കർട്ടനു പിന്നിലേയ്ക്ക് മാറ്റി സ്വയം രംഗത്ത് വരുന്നതാണു.

    അവസാന കാലഘട്ടത്തിൽ ഗാന്ധി തന്റെ ബ്രഹ്മചര്യയുടെ ശക്തി തെളിയിക്കുന്നതിനുള്ള തിരക്കിലായിരുന്നു. ഹിന്ദു എക്സ്ട്രീം രീതിയിലുള്ള മാർഗ്ഗങ്ങളായിരുന്നു അവ എന്ന് എഴുത്തുകാരും ഗവേഷകരും തങ്ങളുടെ പുസ്തകങ്ങളിൽ പറഞ്ഞ് വെയ്ക്കുന്നു.

    കോൺഗ്രസ്സിനെ സാധാരണക്കാരിനിൽ എത്തിക്കുവാൻ ശ്രമിച്ച് വിജയിപ്പിച്ചത് ഗാന്ധിയാണു.

    അതിനു ഗാന്ധി തയ്യാറെടുത്തപ്പോൾ സാധാരണ ജനങ്ങളെ എടുത്താൽ അത് നാശത്തിലേയ്ക്കേ പോവുകയുള്ളൂ എന്നാണു ജിന്ന പറഞ്ഞ് വെയ്ക്കുന്നത്. എന്നാൽ ഈ ജിന്ന തന്നെ അലി സഹോദരന്മാരുടെ പ്രവർത്തനങ്ങളെ ഗാന്ധി പിന്താങ്ങുന്നതിനെ എതിർത്തു. കോൺഗ്രസ്സിൽ മതവിഭാഗീയത ഉണ്ടാക്കുമെന്നായിരുന്നു ജിന്ന വാദിച്ചത്. ഒടുവിൽ അത് ശരിവെച്ച് കൊണ്ട് ജിന്ന തന്നെ അവരുടെ പ്രസ്ഥാനത്തിലേയ്ക്ക് പോയത് ചരിത്രം.

    യഥാർത്ഥ ഗാന്ധിയെ മനസ്സിലാക്കി തരുവാൻ ഇപ്പോൾ പുറത്തിറങ്ങുന്ന പല പുസ്തകങ്ങളുടെയും രചിയതാക്കൾ ശ്രമിക്കുന്നുണ്ട്.

    രാഷ്ട്രപിതാവായ ഗാന്ധിജിയെ നാം ബഹുമാനിക്കണം. എന്നാൽ രാഷ്ട്രപിതാവിലേയ്ക്ക് ആവുന്നതിനു മുൻപുള്ള ഗാന്ധിയെ തിരിച്ചറിയേണ്ടത് ഇന്ത്യയുടെ അവകാശമാണു. രാഷ്ട്രീയ ലാഭത്തിനു വേണ്ടി അത് നിഷേധിക്കുന്നത് ചരിത്രത്തോടും ഗാന്ധിജിയോടും ചെയ്യുന്ന വലിയ തെറ്റാണു.

    ReplyDelete
    Replies
    1. serious aayi ezhuthi thudangiyallo...gud attempt..

      Delete
    2. നന്ദി... ഞാൻ വിചാരിച്ചു.... ;)))

      Delete
  5. വളരെ നന്നായിഎഴുതിയിട്ടുണ്ട് .മറ്റുള്ളവരില്‍ നിന്നും വേറിട്ട നല്ല ആശയങ്ങള്‍ അവതരിപ്പിച്ച രീതി ഭംഗിയായിട്ടുണ്ട് .

    ReplyDelete
  6. വളരെ നന്നായിഎഴുതിയിട്ടുണ്ട് .മറ്റുള്ളവരില്‍ നിന്നും വേറിട്ട നല്ല ആശയങ്ങള്‍ അവതരിപ്പിച്ച രീതി ഭംഗിയായിട്ടുണ്ട്

    ReplyDelete