Saturday, April 14, 2012

ആത്മീയത എന്ന ശുദ്ധ പോക്രിത്തരം

പാണ്ഡിത്യം ഉള്ളവരേയാണല്ലോ പണ്ഡിതര്‍ എന്ന് പറയുന്നത്. അല്ലേ..? ഇനി ഇടക്കാലത്ത് അതെങ്ങാനും മാറ്റിയോ ? എന്റെ അറിവില്‍ ഇല്ല എന്നാണ് വിശ്വാസം. അങ്ങിനെ ആണെങ്കില്‍ ഈ പണ്ഡിതര്‍ക്കു സമൂഹത്തിനോട് ഒരു ബാധ്യത ഇല്ലേ ? അതോ സമൂഹത്തിനു ഈ പണ്ഡിതര്‍ ബാധ്യതയാവണം എന്ന് അവര്‍ക്ക് നിര്‍ബന്ധം ഉണ്ടോ ? ഉണ്ടെന്നാണ് പുതിയ നാട്ടുനടപ്പെന്നു സാധാരണക്കാര്‍ പറയും. ഇതെന്താടാ..ഈ പോക്ക്രി പണ്ഡിതര്‍ക്കു നേരെ കുതിര കേറുകയണോ എന്നാണ് ചോദ്യമെങ്കില്‍ അല്ല എന്ന് തന്നെയാണ് ഉത്തരം. പക്ഷെ..ചില കാര്യങ്ങള്‍ക്കു ഈ പണ്ഡിത വര്‍ഗം ഉത്തരം പറഞ്ഞേ തീരൂ..പ്രത്യേകിച്ചും ഈ മത പണ്ഡിത വര്‍ഗം..!
                                              ഒരു ചൂടന്‍ വിഷയം പുറത്തെടുത്തു കുറേ തല്ലു വാങ്ങികൂട്ടാന്‍ ഉദ്ദേശം ഇല്ലാത്തതു കൊണ്ടും മതം എന്ന് കേട്ടാല്‍  തിളക്കണം ചോര ഞരമ്പുകളില്‍ എന്ന് മാറ്റിപാടിയ ആളുകളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവ്‌ കൊണ്ടും എല്ലാവരെയും പറ്റി പറയുന്നില്ലെങ്കിലും പറയുന്നത് എല്ലാര്ക്കും ബാധകമാണെന്നതില്‍ തര്‍ക്കം ഇല്ല. ഹല്ലാ...എനിക്കൊരു സംശയം..  എന്റെ പാഴ്മനസ്സില്‍ തോന്നിയ സംശയമാണ്...ഒരു വെള്ള തുണി കൊണ്ട് തലയില്കെട്ടി താടി വെടിപ്പായി വളര്‍ത്തിയാല്‍ ഒരു മുസ്ലിം പണ്ഡിതന്‍...കാവിയുടുത്ത്‌ ജടയും കാട് കെട്ടി വളര്‍ന്ന താടിയും ഉണ്ടെങ്കില്‍ അതൊരു ഹിന്ദു പണ്ഡിതന്‍...പിന്നെ അലക്കിതേച്ച ഒരു ലോഹ വെടിപ്പായി ഇട്ടു ഒരു തലപ്പാവും കൂടി ആയാല്‍ ഒരു ക്രിസ്ത്യന്‍  പണ്ഡിതന്‍.ഇങ്ങിനെ ഒക്കെ ആണോ മത പണ്ഡിതന്മാരെ തരംതിരിക്കുന്നത്‌ ? പാണ്ടിത്യം അളക്കാന്‍ ഒരു പാണ്ടിത്യോമീറ്റെര്‍ കണ്ടു പിടിച്ചില്ലെന്നതാണ് എനിക്ക്  ഇങ്ങിനെ ഒരു ധാരണ വരാന്‍ കാരണം. മേല്പറഞ്ഞ പണ്ഡിതരേക്കാളും ശാസ്ത്രത്തില്‍ വിശ്വാസം ഉള്ളത് കൊണ്ട് അങ്ങിനെ ഒന്ന് വരുന്ന വരെ ഇവരെ ഒക്കെ സഹിച്ചാല്‍ മതിയാവും എന്നാ ശുഭാപ്തി വിശ്വാസം ബാക്കിയുണ്ട്.
                              കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ ഒരു മൊസ്ലിയാര് മുടിപ്പള്ളിയുണ്ടാക്കാനും അത് വഴി കോടികളുടെ ഷോപ്പിംഗ്‌ കോമ്പ്ലെക്സ് പണിയാനും തെണ്ടല്‍ തുടങ്ങിയെന്ന വാര്‍ത്ത‍ എന്നില്‍ കുറച്ചൊന്നും അല്ല അമ്പരപ്പുണ്ടാക്കിയത്. ആത്മീയത വില്പനച്ചരക്കാവുമ്പോള്‍ ക്രമേണ എങ്കിലും ഇല്ലാതാവുന്നത് അവരെ പിന്തുടരുന്ന ഒരു വലിയ സമൂഹത്തിന്റെ ബാക്കിയുള്ള നന്മ കൂടിയാണ്. രാജ്യത്തിനോടോ ജനങ്ങളോടോ ഒരല്പം പോലും പ്രതിപത്തി ഇല്ലാത്ത ഇവരില്‍ ആത്മീയതയോ വിശ്വാസമോ അല്പം പോലും ഇല്ലെന്നു നമ്മള്‍ എന്ന് തിരിച്ചറിയും? ഖുര്‍ആന്‍ പഠിച്ചെങ്കില്‍ നല്ലത്..ഗീതയും ഉപനിഷത്തും ബൈബിളും പഠിച്ചെങ്കില്‍ അത്യുത്തമം. പക്ഷേ.. ജനിച്ച നാടിന്‍റെ ചരിത്രം ഒരല്‍പമെങ്കിലും അറിയുക. ജനിച്ച വീണ മണ്ണിനെ പറ്റി പഠിക്കാന്‍ പറ്റിയില്ലെങ്കിലും ഏറ്റവും കുറഞ്ഞത്‌ തന്‍റെ പൂര്‍വികര്‍ ഈ രാജ്യത്തിന്‌ വേണ്ടി ചെയ്തതെങ്കിലും അറിയുക. തിരുവിതാംകൂര്‍ ദിവാനെതിരെ ശബ്ദം ഉയര്‍ത്തിയ, സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള  എന്ന ഒരു ധീര ദേശാഭിമാനിയെ ചരിത്രത്തിനു സമ്മാനിച്ച, ഇന്ന് കാശുണ്ടാക്കാന്‍ വേണ്ടി നിങ്ങള്‍ മുറുകെ പിടിക്കുന്ന ഖുര്‍ആന്‍ എല്ലാരും വായിക്കാനും പഠിക്കാനും സ്വന്തം പത്രത്തില്‍ അതിന്റെ വിവര്‍ത്തനം എഴുതി ജനങ്ങളിലേക്കെത്തിച്ച,  സ്വന്തം ജീവിതാന്ത്യം വരെ രാജ്യത്തിനും വേണ്ടി കൂടെ ജീവിച്ച ഒരു വക്കം അബ്ദുല്‍ ഖാദര്‍ മൌലവി യെ അറിയുക. ബ്രിട്ടീഷ്‌ മേലാളന്മാരോട് സ്വന്തം രാജ്യത്തിന്‌ വേണ്ടി പടപൊരുതി ജീവിച്ചു മരിച്ച അലി മുസ്ലിയാരെയും മുഹമെദ് അബ്ദുല്‍ റഹ്മാന്‍ സാഹിബ്‌ നെയും പോലുള്ളവരുടെ ജീവിതവും അവര്‍ക്ക് സമൂഹത്തിനോടുണ്ടായിരുന്ന പ്രതിബദ്ധതയും അറിയുക. സ്വന്തം കീശ വീര്‍പ്പിക്കുന്നതിന്റെ പകുതി സമയം സമൂഹത്തിനു വേണ്ടി, രാജ്യത്തിന്‌ വേണ്ടി ചിലവാക്കുക. തന്‍റെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് പച്ചക്കൊടി കാണിക്കുന്ന രാഷ്ട്രീയ എമ്പോക്കികള്‍ക്ക് വോട്ട് മറിച്ചു കൊടുക്കുന്ന കൂട്ടികൊടുപ്പുകാരാവാതിരിക്കുക. ഈ മുസ്ലിയാക്കന്മാരുടെയും കപട സ്വാമിമാരുടെയും നല്ല കാലമാ ഇത്. ഇല്ലെങ്കില്‍ ജനങ്ങളുടെ വിശ്വാസം കാശാക്കി മാറ്റി GMC കാറില്‍ നാട് തെണ്ടാന്‍ ഇറങ്ങുമ്പോള്‍, ആകാശ നൌകയില്‍ ഇരുന്നു മദ്യസേവ നടത്തുമ്പോള്‍ എപ്പോഴേ ജനങ്ങള്‍ നിങ്ങളെ മുക്കാലിയില്‍ കെട്ടി അടിച്ചേനെ. ഹല്ലേ...നിങ്ങള് തന്നെ പറ. ഇതിന്റെ ഒക്കെ പേരല്ലേ ശരിക്കും പോക്രിത്തരം ? അല്ലായിരിക്കാം...ഇവരെ ഒക്കെ  ഇത്രയൊക്കെ സഹിച്ചിട്ടും പ്രതികരിക്കാതെ ഇരിക്കുന്ന നമ്മളൊക്കെ ചെയ്യുന്നതാണ്‌ ശുദ്ധ പോക്രിത്തരം..!


7 comments:

  1. ചരിത്രത്തില്‍ നിന്നും നാം പഠിക്കുന്നതെന്താണെന്നു വച്ചാല്‍ ചരിത്രത്തില്‍ നിന്നും നാമൊന്നും പഠിക്കുന്നില്ല എന്നു തന്നെയാണ്. --- ബിമല്‍ മിത്ര!

    ReplyDelete
  2. ഇക്കാലത്തെ നല്ല ബിസിനസ്സുകളില്‍ ഒന്നാണ് ആത്മീയത.രണ്ടാം സ്ഥാനം വിദ്യാഭ്യാസം

    ReplyDelete
  3. Gud thought and well presented also..could feel tht 'Rosham'in ur words:D

    ReplyDelete
  4. അവവനവനില്‍ വിശ്വസമില്ലാതവര്‍ക്ക് ചിലപ്പോള്‍ ഇങ്ങിനെ തോന്നും പിന്നെ പ്രായവും അങ്ങിനെ അല്ലെ മോനെ ,നമ്മളെ ഒക്കെ നയിക്കുന്ന ഏതോ അദൃശ്യ ശക്തിയുണ്ട് അതിനെ മനസ്സിലാക്കുക നമ്മുടെ ഉള്ളില്‍ തന്നെ അതിനെ കുടിയിരുത്തിയിരിക്കുന്നത് ,അതിനാല്‍ അനുഭവങ്ങള്‍ ഏറെ ഉണ്ടാവുമ്പോള്‍ ഇത് പോലെ ഉള്ള ചിന്തകള്‍ താനേ കെട്ടടങ്ങും . നന്മയുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു .

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. ഇത്രയൊക്കെ സഹിച്ചിട്ടും പ്രതികരിക്കാതെ ഇരിക്കുന്ന നമ്മളൊക്കെ ചെയ്യുന്നതാണ്‌ ശുദ്ധ പോക്രിത്തരം..! സത്യ൦... ഒരു സമുദായത്തെ മുഴുവനുമാണു ഇത്ത്രര൦ പോക്രികള്‍ നരകത്തിലേക്ക് നയിക്കുന്നത്......
    (ചില ചിന്തകളോട് വിയോചിപ്പുന്ണ്ട്..സ്വകാര്യമായി പറയാ൦..അത് പോരെ..)

    ReplyDelete